06:28pm 06 November 2026
NEWS
അലീഗഢ് യൂണിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം.
06/11/2026  04:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അലീഗഢ് യൂണിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം.
HIGHLIGHTS

സർവകലാശാല ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻ്റായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേന്ദ്ര കമ്മിറ്റിയംഗം നഷ്‌റ നയീം.

 

 

20,000 ത്തിൽപ്പരം വിദ്യാർത്ഥികൾ വോട്ടർമാരായുള്ള തെരഞ്ഞെടുപ്പിലാണ് 1273 വോട്ടിൻ്റെ വലിയ മാർജിനിൽ നഷ്‌റ വിജയം കൈവരിച്ചത്. 8 വർഷമായി അലിഗഡിലെ സംഘി അഡ്മിൻ തടഞ്ഞുവെച്ച യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസങ്ങളിൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്. 
 ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ നഷ്റ
അലിഗഡ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനിയാണ്.
 യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പോരാട്ടങ്ങൾക്ക്, ഏറ്റവും ഒടുവിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയയാളാണ് നഷ്റ നയീം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img